2012, ജൂൺ 1, വെള്ളിയാഴ്‌ച

സ്ട്രീം എന്ന ഒരു ലെയര്‍ കൂട്ടി ചേര്‍ത്ത് അതില്‍ ഒരു അരുവി മാര്‍ക്ക് ചെയ്യുന്ന പ്രവര്‍ത്തനം


QGIS Project ല്‍ ഒരു പുതിയ ലെയര്‍ കൂട്ടിചേര്‍ത്ത് വിവരങ്ങള്‍ ചേര്‍ക്കുന്ന വിധം
Resource file ആയി തന്നിരിക്കുന്ന QGIS Project എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് ഡെസ്ക് ടോപ്പില്‍ ഇടുക.കാരണം നമ്മള്‍ വരുത്തുന്ന മാറ്റങ്ങള്‍ Original file corrupted ആകും എന്നതു കൊണ്ടാണ്
Application > Science > Quantum GIS എന്ന രീതിയില്‍ QGIS തുറക്കുക


File > Open Project > Project QGIS> QGISproject.qgs എന്ന ക്രമത്തില്‍ ഫയല്‍ ഓപ്പണ്‍ ചെയ്യുക

ഇതില്‍ സ്ട്രീം എന്ന ഒരു ലെയര്‍ കൂട്ടി ചേര്‍ത്ത് അതില്‍ ഒരു അരുവി മാര്‍ക്ക് ചെയ്യുന്ന പ്രവര്‍ത്തനമാണ് നാം ചെയ്യുവാന്‍ പോകുന്നത്
Layer Menu വിലെ ന്യൂ വില്‍ New Shaped layer file എന്നക്രമത്തില്‍ പുതിയ ലെയര്‍ തുറക്കുക.
ഇപ്പോള്‍ തുറന്ന് വരുന്ന Coordinate reference system selector ജാലകത്തില്‍ നിന്ന് Authority ID ല്‍ EPSG:32643 എന്ന ഫയല്‍ തിരഞ്ഞെടുത്ത് OK അമര്‍ത്തുക.
ഇപ്പോള്‍ തുറന്ന് വരുന്ന New Vector Layer എന്ന ജാലകത്തില്‍ Type എന്ന ഭാഗത്ത് Line എന്ന റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക(സാധാരണ അരുവികളെ സൂചിപ്പിക്കുന്നത് Line കൊണ്ടാണ്)
അടുത്തതായി ഈ ലെയറില്‍ ചേര്‍ക്കേണ്ട Attributes എന്തൊക്കെയാണന്ന് തീരുമാനിക്കണം. ഇതിനായി താഴെ New Attribute എന്ന ഭാഗത്ത് ചേര്‍ക്കേണ്ട ഓരോ Attributes ന്റെയും പേര് Width, Type തുടങ്ങിയവ നല്‍കി Add to Attributes list ല്‍ ക്ലിക്ക് ചെയ്യുക. ഇവിടെ സംഖ്യകളായ വിവരങ്ങള്‍ രേഖപ്പടുത്താന്‍ Whole Number അല്ലങ്കില്‍ Decimal Number എന്നിവയില്‍ ഏതെങ്കിലുമോ അല്ലാത്തവയ്ക്ക് Text data യും Type ആയി ചേര്‍ക്കുക .കൂട്ടിചേര്‍ക്കുന്ന Attributesഎല്ലാം താഴെ Attributes List ല്‍ ലിസ്റ്റ് ചെയ്യുന്നത് കാണാം
 എല്ലാ Attributes ഉം കൂട്ടിചേര്‍ത്തതിനുശേഷം OK അമര്‍ത്തുക.
ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന Save As ജാലകത്തില്‍ Layer ന്റെ പേരു Stream എന്ന് നല്‍കി QGIS project ഫോള്‍ഡറില്‍ സേവ് ചെയ്യുക.
QGIS ജാലകത്തിന്റെ ഇടത് ഭാഗത്ത് പുതിയ ലെയര്‍ പ്രത്യക്ഷപ്പെടുന്നത് കാണാം

നമ്മള്‍ പുതുതായി ഉണ്ടാക്കിയ Stream Layer Select ചെയ്തതിനു ശേഷം Toggle editing tool ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആക്ടീവ് ആകുന്ന Capture Line Tool ക്ലിക്ക് ചെയ്ത് മാപ്പില്‍ അരുവി കടന്ന് പോകുന്ന സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യുക.
 മാര്‍ക്കിങ്ങ് അവസാനിക്കുന്ന സ്ഥലത്ത് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പടുന്ന ജാലകത്തില്‍ നേരത്തെ ഡിഫൈന്‍ ചെയ്ത Attributes എല്ലാം നല്‍കി OK ക്ലിക്ക് ചെയ്യുക.
അടുത്താതായി ഇത് സേവ്ചെയ്യാം . ഇതിനായി വീണ്ടും Toggle Editing tool ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ save എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അരുവിയായി മാര്‍ക്ക് ചെയ്ത line ന്റ വീതി നിറം തുടങ്ങിയ പ്രോപ്പര്‍ട്ടീസ് മാറ്റം വരുത്തണമെങ്കില്‍ Stream Layer ല്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ലിസ്റ്റില്‍ നിന്നും Properties ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ജാലകത്തില്‍ നിന്നും style എന്ന tab ന് കീഴിലുള്ള ഭാഗത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Select ചെയ്ത layer ലെ ഓരോ ഒബ്ജക്ടിന്റയും Attributes കാണണമെങ്കില്‍ View മെനുവിലെ identify features ല്‍ ക്ലിക്ക് ചെയ്തതിനു ശേഷം ആലെയറിലെ ഒബ്ജക്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ