QGIS Project ല്‍
റോഡിന് 20 മീറ്റര്‍
വീതി കൂട്ടിയാല്‍ നഷ്ടപ്പെടുന്ന
വീടുകളുടെ പട്ടിക തയ്യാറാക്കുന്ന
വിധം
Application > Science > Quantum
GIS എന്ന രീതിയില്‍
QGIS തുറക്കുക
File > Open Project > Project
QGIS> QGISproject.qgs എന്ന
ക്രമത്തില്‍ ഫയല്‍ ഓപ്പണ്‍
ചെയ്യുക
ലെയര്‍ ജാലകത്തില്‍ നിന്നും റോഡ് എന്ന
ലെയര്‍ Select ചെയ്യുക
ഈ പാളിയില്‍
നിന്നും ചുവന്ന വരകൊണ്ട്
സൂചിപ്പിച്ചിരിക്കുന്ന റോഡ്
Select ചെയ്യാനായി
View menu വിലെ Select
എന്ന ഓപ്ഷനിലെ Select
Single Feature എന്ന ഓപ്ഷനില്‍
ക്ലിക്ക് ചെയ്യുക
അപ്പോള്‍
അതിന്റെ കളര്‍ മാറുന്നത്
കാണാം. അടുത്തതായി
ഈ റോഡിന് ഇരുവശത്തേക്കും 10
മീറ്റര്‍ വീതികൂട്ടിയാല്‍
കിട്ടുന്ന റോഡ് നിര്‍മ്മിക്കണം
. ഇതിനായി Vector
menu വിലെ Geoprocessing Tools
ലെ Buffer ല്‍
ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍
പ്രത്യക്ഷപ്പെടുന്ന
Buffer(s)ജാലകത്തിലെ
Input vector layer എന്ന
ഭാഗത്ത് Roads എന്ന
layer select ചെയ്യുക.
Buffer distance എന്ന റേഡിയോ
ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം
കൂട്ടേണ്ട വീതിയുടെ പകുതി
(ഉദാ.10)അതിനു
നേരെയുള്ള Text Box ല്‍
കൊടുക്കുക. Output Shapefile എന്ന
ഭാഗത്തുള്ള Brows Button ല്‍
ക്ലിക്ക് ചെയ്ത് Qgisproject folder
ന്റെ അകത്ത് അനുയോജ്യമായ
പേര് നല്‍കി സേവ് ചെയ്യുക.
അതിനു ശേഷം Buffer
window യിലെ OK യില്‍
ക്ലിക്ക് ചെയ്യുക
ഇപ്പോള്‍
Geoprocessing എന്ന ജാലകം
പ്രത്യക്ഷപ്പെടുന്നു.പുതിയ
പാളി ചേര്‍ക്കട്ടെ എന്ന
ചോദ്യത്തിന് yes എന്ന
ഉത്തരം നല്‍കുക. വീണ്ടും
പ്രത്യക്ഷപ്പെടുന്ന Buffer(s)
ജാലകത്തില്‍OK
ക്ലിക്ക് ചെയ്യുക
ഇപ്പോള്‍
നമ്മള്‍ ആദ്യം Select ചെയ്ത
റോഡിനു മുകളിലായി 20 മീറ്റര്‍
വീതിയില്‍ പുതിയ റോഡ്
ഉണ്ടായിട്ടുണ്ടാകും.
ഇനി
ഈ പാളിയെ Roads layer ന്റെ
അടിയില്‍ ആക്കിയാല്‍ മാത്രമെ
നമുക്ക് രണ്ടുപാളിയും ഒരുമിച്ച്
കാണാന്‍ സാധിക്കൂ. ഇതിനായി
നമ്മള്‍ നിര്‍മ്മിച്ച Buffer
പപാളിയെ Roads പാളിയുടെ
താഴുത്തേക്ക് ക്ലിക്ക് ചെയ്ത്
ഡ്രാഗ് ചെയ്യുക
ഇപ്പോള്‍
നമുക്ക് രണ്ടു പാളിയും ഒരുമിച്ച്
കാണാന്‍ സാധിക്കും
ഈ
റോഡിന്റെ വീതി കാണുന്നതിനായി
measure line tool ഉപയോഗിച്ചാല്‍
മതി
ഈ
വീടുകളുടെ പേര് ലിസ്റ്റായി
കിട്ടണമെങ്കില്‍ vector menu വിലെ
Geoprocessing Tools ലെ intersect
എന്ന ഓപ്ഷന്‍
തിരഞ്ഞെടുക്കുക
ഇപ്പോള്‍
വരുന്ന Intersect ജാലകത്തില്‍
Input Vector Layer എന്ന
ഭാഗത്ത് House ഉം
Intersect Layer എന്ന ഭാഗത്ത്
Bufferroads layer ഉം
ഉള്‍പ്പെടുത്തുക. Output
Shapefile എന്ന ഭാഗത്തുള്ള
Brows എന്നഭാഗത്ത്
ക്ലിക്ക് ചെയ്ത് അനുയോജ്യമായ
പേര് നല്‍കിQgisproject Folder ല്‍
സേവ് ചെയ്യുക.
അതിനുശേഷം
Intersect എന്ന ജാലകത്തിലെ
OK ബട്ടണില്‍
ക്ലിക്ക് ചെയ്യുക.
അടുത്തതായി
പുതുതായി ഉണ്ടായ Roadintersction
layer ല്‍ റൈറ്റ് ബട്ടണ്‍
ക്ലിക്ക് ചെയ്യുമ്പോള്‍ Open
Attribute Table ല്‍ ക്ലിക്ക്
ചെയ്യുമ്പോള്‍
പ്രത്യക്ഷപ്പെടുന്ന
പട്ടികയില്‍ റോഡ് വീതി
കൂട്ടുമ്പോള്‍ നഷ്ടപ്പെടുന്ന
എല്ലാ വീടുകളും ലിസ്റ്റ്
ചെയ്തിട്ടുണ്ടാകും. ഇത്
നമ്മള്‍ ആദ്യം തയ്യാറാക്കിയ
പട്ടികയുമായി താരതമ്യം
ചെയ്യുക.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx